Kodanchery

ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

കോടഞ്ചേരി: ഓയിസ്ക നെല്ലിപ്പൊയിൽ ചാപ്റ്റർ ഗാന്ധിജയന്തി ദിനം വിപുലമായി ആഘോഷിച്ചു.

ഗാന്ധിജയന്തിയുടെ മഹത്വം മനസ്സിലാക്കി പരിസ്ഥിതി സംരക്ഷണമാണ് ജീവൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതം എന്ന് മനസ്സിലാക്കി കൊണ്ട് നെല്ലിപ്പൊയിൽ അങ്ങാടിയും പരിസരവും ശുചീകരിക്കുകയും, നെല്ലിപ്പൊയിൽ അങ്ങാടിയെ മനോഹരമാക്കുന്ന പൂച്ചെടികളെ വെട്ടി വൃത്തിയാക്കുകയും, നെല്ലിപ്പൊയിൽ അങ്ങാടിയിൽ നിന്നും മീൻമുട്ടി ജംഗ്ഷൻ വരെ നട്ടിരിക്കുന്ന ഫല വൃക്ഷങ്ങൾക്കും വളമിടുകയും ചെയ്തു. നെല്ലിപ്പൊയിൽ ഓയിസ്ക ചാപ്റ്റർ പ്രസിഡൻറ് സാബു അവണൂർ നേതൃത്വം നൽകിയ പരിപാടിയിൽ ഓയിസ്ക നെല്ലിപ്പൊയിൽ ചാപ്റ്ററിലെ എല്ലാ മെമ്പർമാരും പങ്കെടുത്തു .

Related Articles

Leave a Reply

Back to top button