സിപിഐ മുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണജാഥ നടത്തി

മുക്കം : ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സിപിഐ മുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിൽ പ്രചാരണ കാൽനടജാഥ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ തോട്ടത്തിൻകടവിൽനിന്നാരംഭിച്ച ജാഥ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ചൂലൂർ നാരായണൻ ഉദ്ഘാടനം ചെയ്തു. കല്ലുരുട്ടി, നെല്ലിക്കാപൊയിൽ, മുത്തേരി, വട്ടോളിപ്പറമ്പ്, മുത്താലം, മണാശ്ശേരി, മാമ്പറ്റ, അഗസ്ത്യൻമുഴി എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയശേഷം മുക്കത്ത് സമാപിച്ചു. ജാഥയുടെ സമാപന പരിപാടി സിപിഐ ജില്ലാ കമ്മിറ്റിയംഗം ടി.എം. പൗലോസ് ഉദ്ഘാടനം ചെയ്തു.
കെ. സാനു അധ്യക്ഷനായി. ജാഥാ ലീഡർ സി.എ. പുഷ്പരാജൻ, ചന്ദ്രൻ പുൽപ്പറമ്പിൽ, സി.പി.ഐ ജില്ലാകമ്മിറ്റി അംഗം കെ. മോഹനൻ, തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ. ഷാജികുമാർ, പി.കെ. കണ്ണൻ, അസീസ് കുന്നത്ത്, എം.കെ. ഉണ്ണി കോയ, കെ.എം. അബ്ദുറഹിമാൻ, മുക്കം ബാലകൃഷ്ണൻ, പി. സൗദാമിനി, പി.കെ. രതീഷ് എന്നിവർ സംസാരിച്ചു.







