കലിങ്ക് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി ചെമ്പുകടവ് മൂന്നാം വാർഡിൽ കെഎസ്ഇബി കനാൽ -മുട്ടിയിട്ടതോട് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കലുങ്കിന്റെ നിർമ്മാണം 25 ലക്ഷം രൂപ മുതൽ മുടക്കിൽ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
വാർഡ് മെമ്പർ വനജ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ജമീല അസീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് മെമ്പർ ബുഷ്റ ഷാഫി, ക്ഷേമകാര്യ ചെയർപേഴ്സൺ സൂസൻ വർഗീസ്,
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷാജു ടി പി തെന്മല, റിയാനസ് സുബൈർ, ലിസി ചാക്കോ, സിസിലി ജേക്കബ്, റോസമ്മ തോമസ്, ലിലാമ്മ കണ്ടത്തിൽ, ചിന്നമ്മ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തൊഴിലുറപ്പ് എ.ഇ നിർമ്മല ബസേലിയോസ്, ഓവർസിയർ ഗ്രേയ്സൻ ജോർജ്, കെഎസ്ഇബി ഉദ്യോഗസ്ഥർ പ്രദേശവാസികൾ എന്നിവർ സംബന്ധിച്ചു.






