Koodaranji
കൂടരഞ്ഞിയിൽ വികസന മുന്നേറ്റ ജാഥക്ക് പ്രൗഡോജ്വല തുടക്കം

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ വികസന മുന്നേറ്റ ജാഥക്ക് പെരുമ്പൂളയിൽ പ്രൗഡോജ്വലമായ തുടക്കമായി. CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ടി. വിശ്വനാഥൻ ജാഥ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം ജെറീന റോയി അധ്യക്ഷയായി. ഇടതു ജനാധിപത്യ മുന്നണി നേതാക്കളായ സ. ജലീൽ E. J., കെ. എം. അബ്ദുറഹിമാൻ, പി. എം. തോമസ് മാസ്റ്റർ, ജിമ്മി ജോസ് പൈമ്പിള്ളിൽ, ഷൈജു കോയിനിലം, വിൽസൺ പുല്ലുവേലി എന്നിവർ ആശംസകൾ അര്‍പ്പിച്ചു.
ജാഥ ക്യാപ്റ്റനായി ആദർശ് ജോസഫും, വൈസ് ക്യാപ്റ്റന്മാരായി മേരി തങ്കച്ചനും, ജോസ് തോമസ് മാവറയും നേതൃത്വം നൽകുന്നു. പഞ്ചായത്ത് അംഗങ്ങളായ വി. എസ്. രവീന്ദ്രൻ, റോസിലി ജോസ്, സീന ബിജു എന്നിവർ പരിപാടിയിൽ സാന്നിധ്യവഹിച്ചു. E. J. മത്തായി സ്വാഗതവും ജോർജ്ജ് പ്ലാക്കാട്ട് നന്ദിയും രേഖപ്പെടുത്തി.







