Koodaranji

കൂടരഞ്ഞിയിൽ ക്ഷീരകർഷകർക്ക് ധാതുലവണ വിതരണ പദ്ധതി ആരംഭിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിത വിതരണ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ആദർശ് ജോസഫ് നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി മേരി തങ്കച്ചൻ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ്. രവി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജെറീന റോയ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീ. ബാബു മൂട്ടോളി, ശ്രീമതി സീന ബിജു, ശ്രീമതി മോളി തോമസ്, ശ്രീമതി ബിന്ദു ജയൻ എന്നിവർ സംസാരിച്ചു.

കൂമ്പാറ വെറ്ററിനറി സർജൻ ഡോ. ബിനീഷ് പി. പി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജസ് വിൻ തോമസ്, മിനി പി. കെ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

പഞ്ചായത്ത് പരിധിയിലെ ക്ഷീരകർഷകരുടെ കന്നുകാലികൾക്ക് 100% സബ്സിഡിയോടെ ധാതുലവണവും വിരമരുന്നും വിതരണം ചെയ്യുന്നതാണ് പദ്ധതി.

Related Articles

Leave a Reply

Back to top button