Mukkam
ഭിന്നശേഷിക്കുട്ടികൾക്ക് വിമാന യാത്രയൊരുക്കി ബിആർസി

മുക്കം : പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കുന്ദമംഗലം ബിആർസിയുടെ നേതൃത്വത്തിൽ വിമാനയാത്ര സംഘടിപ്പിച്ചു. ലിന്റോ ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരു, മൈസൂരു എന്നീ സ്ഥലങ്ങളിലേക്കാണ് 36 കുട്ടികളും 22 രക്ഷിതാക്കളും അടങ്ങുന്നസംഘം യാത്ര പോയത്.
ബിആർസിയിലെ സ്പെഷ്യൽ എജുക്കേറ്റർമാരുടെ നേതൃത്വത്തിൽ സുമനസ്സുകളിൽ നിന്ന് പണം സമാഹരിച്ചാണ് അർഹരായകുട്ടികൾക്കും രക്ഷിതാക്കൾക്കും യാത്രയ്ക്ക് അവസരമൊരുക്കിയത്. ചടങ്ങിൽ ഡിപിഒ പി.എൻ. അജയൻ, എഇഒ ടി. ദീപ്തി, ബിപിസി മുഹമ്മദ് റാഫി, അൻസാർ, സിനി എന്നിവർ സംസാരിച്ചു.







