Kodanchery
സിസ്റ്റർ ആനി ജോസ് അന്തരിച്ചു

കോടഞ്ചേരി : ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ, താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രോവിൻസിലെ അംഗവും, ഈസ്റ്റ് ഹിൽ ഫാത്തിമ മാതാ കോൺവെന്റിലെ അംഗവുമായിരുന്ന, കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയുമായിരുന്ന സിസ്റ്റർ ആനി ജോസ് (80)അന്തരിച്ചു
സിസ്റ്ററിന്റെ മൃതദേഹം നാളെ ( 17.10.2025) രാവിലെ 7 മണി വരെ മലാപ്പറമ്പ് അസീസി ഭവനിൽ ഉണ്ടായിരിക്കുന്നതാണ്.
തുടർന്ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലേക്ക് കൊണ്ടുപോവുകയും നാളെ രാവിലെ 9.ന് അഭിവന്ദ്യ മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ മുഖ്യ കാർമ്മികതത്വത്തിൽ സംസ്കാരം നടത്തുകയും ചെയ്യുന്നതാണ്.






