Kerala

9 മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍; സ്‌കൂള്‍ തുറക്കുന്നതിന്‌ തയ്യാറെടുപ്പുമായി കേന്ദ്രം

കൊറോണ വൈറസ് മഹമാരിയെ തുടർന്ന് സ്തംഭിച്ച രാജ്യത്തെ സ്കൂളുകൾ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സർക്കാർ. ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള മുതിർന്ന ക്ലാസുകളിലെ കുട്ടികളാകും ആദ്യം സ്കൂളിലെത്തുക. മാസ്ക് ധാരണം, സാമൂഹിക അകലം തുടങ്ങിയ മാർഗനിർദേശങ്ങൾ പാലിക്കാൻ ഇവർക്ക് സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

സ്കൂളുകൾ വീണ്ടും തുറക്കുന്നതിനുള്ള അടിസ്ഥാന മാർഗനിർദേശങ്ങൾ ആവിഷ്കരിക്കുന്നതിന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം എൻസിആർടിയും ചർച്ചകൾ നടത്തിവരികയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പച്ചക്കൊടിയും ഇക്കാര്യത്തിൽ ആവശ്യമുണ്ട്.

ആറ് മുതൽ 10 വയസ്സുള്ള അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ അടുത്ത മൂന്ന് മാസത്തേക്ക് സ്കൂളുകളിലേക്ക് മടങ്ങാൻ സാധ്യതയില്ലെന്നാണ് മന്ത്രാലയവൃത്തങ്ങൾ പറയുന്നത്.

ഇരിക്കണം. ഇത് പാലിക്കുമ്പോൾ ഒരു ക്ലാസിലെ മുഴുവൻ വിദ്യാർഥികളേയും ഒരുമിച്ചൊരു ക്ലാസിലിരുത്താനാവില്ല. ഓരോ ക്ലാസുകളും 15 മുതൽ 20 വിദ്യാർത്ഥികൾ വീതമുള്ള ബാച്ചുകളായി വിഭജിക്കേണ്ടു വരുമെന്നും എൻസിആർടിയുടെ കരട് മാർഗ നിർദേശത്തിൽ പറയുന്നത്

എല്ലാവിദ്യാർഥികൾക്കും മാസ്ക് നിർബന്ധമാക്കും. തുടക്കത്തിൽ ഉച്ചഭക്ഷണം സ്കൂളുകളിൽ ഉണ്ടാകില്ല. വീട്ടിൽ നിന്ന് കൊണ്ടുവരാൻ ആവശ്യപ്പെടും. ആദ്യ കുറച്ചു മാസങ്ങളിൽ രാവിലത്തെ അസംബ്ലിക്ക് വിലക്കേർപ്പെടുത്തും.

സ്കൂൾ കോമ്പൗണ്ടിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസേഷൻ സ്റ്റേഷനുകളുണ്ടാകും. രക്ഷിതാക്കളെ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവേശിപ്പിക്കില്ല. ഗെയ്റ്റ് വരെ അവർക്ക് വരാം. തിരക്ക് ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനായി വരുന്നതിനും പോകുന്നതിനും പ്രത്യേക കവാടങ്ങളുണ്ടാകണം.

കുട്ടികൾ വരുന്നതിന് മുമ്പായും പോയതിന് ശേഷവും നിലവും സ്പർശിക്കുന്ന പ്രതലങ്ങളും വൃത്തിയാക്കണം. തുടങ്ങിയ നിർദേശങ്ങളാണ് കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ളത്

Related Articles

Leave a Reply

Back to top button