Koodaranji

ക​ക്കാ​ടം​പൊ​യി​ൽ പെ​ൺ​വാ​ണി​ഭം: പ്ര​തി​യെ വ​യ​നാ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു

ക​ക്കാ​ടം​പൊ​യി​ൽ പെ​ൺ​വാ​ണി​ഭ കേ​സി​ലെ പ്ര​ധാ​ന പ്ര​തി റി​ച്ചു എ​ന്ന ഇ​ല്യാ​സി​നെ വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി ക​ൽ​പ്പ​റ്റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

റൂ​റ​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ. ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ശ്രീ​നി​വാ​സ​ൻ, അ​ബ്ദു​ൾ അ​സീ​സ് എ​എ​സ്ഐ പ്ര​മോ​ദ്, ഡ്രൈ​വ​ർ ശി​വ​ദാ​സ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ക്കാ​ടം​പൊ​യി​ൽ റി​സോ​ർ​ട്ടി​ൽ നി​ര​വ​ധി പേ​ർ​ക്ക് കാ​ഴ്ച​ വച്ചു എ​ന്നാ​ണ് കേ​സ്.

പെ​ൺ​കു​ട്ടി​യെ എ​ത്തി​ച്ച ഫ​ർ​സാ​ന​യെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​തി​രു​ന്നു. വൈ​ത്തി​രി റി​സോ​ർ​ട്ട്, ബ്ലൂം​സ് റി​സോ​ർ​ട്ട് മീ​ന​ങ്ങാ​ടി, ബ​ത്തേ​രി കു​പ്പാ​ടി റി​സോ​ർ​ട്ട് തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ റി​ച്ചു​വി​നെ എ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

കേസിൽ ഉൾപ്പെട്ടമ​റ്റു പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണ്. ഇ​വ​രെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ആ​ർ. ഹ​രി​ദാ​സ് പ​റ​ഞ്ഞു.

Related Articles

Leave a Reply

Back to top button