Mukkam
സ്വതന്ത്ര കർഷക സംഘം കൺവൻഷൻ

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘം കൺവൻഷൻ മണ്ഡലം പ്രസിഡന്റ് നടുക്കണ്ടി അബൂബക്കറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി വൈത്തല അബൂബക്കർ ഉദ്ഘാടനം ചെയ്തു.
നവംബർ ആറാം തിയ്യതി നടക്കുന്ന സമ്മേളനത്തിൽ വെച്ച് മണ്ഡലത്തിലെ മികച്ച കർഷകരെ സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്‌ദീൻ എം.എൽ.എ യെ കൊണ്ട് ആദരിപ്പിക്കുവാൻ തീരുമാനിച്ചു.
മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി, ബഷീർ പാലാട്ട്, പി അലവി കുട്ടി, എൻ.പി കാസിം, എ.കെ അബൂബക്കർ, എം.പി ജബ്ബാർ, എം അബ്ദുൽ റഹിമാൻ എന്നിവർ കൺവൻഷനിൽ സംസാരിച്ചു.







