Mukkam
സാംസ്കാരികനിലയം ഉദ്ഘാടനം ചെയ്തു

മുക്കം : വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി മുക്കം നഗരസഭ നിർമിച്ച നടുകിൽ വേലായുധൻനായർ സ്മാരക സാംസ്കാരികനിലയത്തിന്റെ ഒന്നാംനില ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പി.ടി. ബാബു അധ്യക്ഷനായി. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദ്‌നി മുഖ്യാതിഥിയായി.
വായനശാലയുടെ ആദ്യകാല പ്രവർത്തകൻ വി.എം. കൃഷ്ണൻകുട്ടിയെ കെ.പി. ചാന്ദ്നി പൊന്നാടയും ലിന്റോ ജോസഫ് എംഎൽഎ ഉപഹാരവും നൽകി ആദരിച്ചു.വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഇ. സത്യനാരായണൻ, കൗൺസിലർ നൗഫൽ മല്ലശ്ശേരി, എ.പി. വേലായുധൻ, ഇളമന ഹരിദാസൻ, വി.എം. ശിവൻ, പി.പി. അഖിൽ, അബൂബക്കർ മോഡേൺ, മാധവൻനായർ എന്നിവർ സംസാരിച്ചു.







