Kodanchery
ഹോർമോൺ അനലൈസറിന്റെ ഉദ്ഘാടനം നിർവഹിച്ചു

കോടഞ്ചേരി:കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് ഗ്രാന്റിൽ നിന്നും 8.5 ലക്ഷം രൂപ ഉപയോഗിച്ച് ഹോർമോൺ അനലൈസർ കോടഞ്ചേരി എഫ് എച്ച് സിയിൽ സ്ഥാപിച്ചു. കോടഞ്ചേരി മേഖലയിൽ ആദ്യമായിട്ടാണ് ഹോർമോൺ അനലൈസർ പരിശോധന സംവിധാനം ഉണ്ടാകുന്നത് ഹോർമോൺ അനലൈസറിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന മുഖ്യപ്രഭാഷണം നടത്തി.കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ് ക്ഷേമകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ് വാർഡ് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലയിൽ, ലിസി ചാക്കോ ലീലാമ്മ കണ്ടത്തിൽ റിയാന സുബൈർ എന്നിവർ പ്രസംഗിച്ചു. ഉടൻ തന്നെ മിഷൻ ലാബിൽ സജ്ജീകരിച്ച് പ്രവർത്തനം തുടങ്ങുന്നതാണ്.







