Puthuppady

സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഓർമ്മപ്പെരുന്നാൾ

പുതുപ്പാടി : പുതുപ്പാടി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസിന്റെ 123-ാം ഓർമ്മപ്പെരുന്നാൾ ചടങ്ങുകൾ ശനി, ഞായർ ദിവസങ്ങളിലായി നടക്കും.

ശനിയാഴ്ച വൈകീട്ട് ആറിന് സന്ധ്യാനമസ്കാരത്തോടെ ചടങ്ങുകൾക്ക് തുടക്കമാവും. സമാപനദിനമായ ഞായറാഴ്ച രാവിലെ എട്ടിന് നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് കോർ എപ്പിസ്‌കോപ്പ ഫാ. മാത്യൂസ് വട്ടിയാനിക്കൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. സി.ജെ. ജോർജ്, ഫാ. വർഗീസ് ജോൺ എന്നിവർ സഹകാർമികരാവും.
പള്ളിപരിസരത്ത് നടന്ന ചടങ്ങിൽ ഓർമ്മപ്പെരുന്നാളിന്റെ കൊടിയേറ്റുകർമം ഫാ. വർഗീസ് ജോൺ നിർവഹിച്ചു.

Related Articles

Leave a Reply

Back to top button