Mukkam

കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജിന് നാക് സർട്ടിഫിക്കറ്റ് കൈമാറി

മുക്കം : നാഷണൽ അസസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ (നാക്) ഗ്രേഡിങ്ങിൽ എ ഗ്രേഡ് നേടിയ കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജിനുള്ള സർട്ടിഫിക്കേറ്റ് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കോളേജ് അധികൃതർക്ക് കൈമാറി.

പുൽപ്പറമ്പ് എൻസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എജുക്കേഷന്റെ ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ മുഖ്യാതിഥിയായി. കെഎംസിടി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ചെയർമാൻ ഡോ. കെ. മൊയ്തു അധ്യക്ഷനായി. കെഎംസിടി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. കെ.എം. നവാസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ജി.എച്ച്. ശുഭശ്രീ, ഐക്യുഎസി കോർഡിനേറ്റർ ഡോ. സരുൺ മോഹൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button