Mukkam

സർക്കാർ ദാരിദ്യവൽക്കരണം നടപ്പാക്കുന്നു: കുറുക്കോളി മൊയ്തീൻ എം.എൽ.എ

മുക്കം: പിണറായി സർക്കാർ ദാരിദ്യവൽക്കരണം നടപ്പിലാക്കുകയാണെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ കുറ്റപ്പെടുത്തി. അതിദാരിദ്യ വിമുക്ത കേരളം എന്നത് വാചകമടിയാണ്. കാട്ടു മൃഗങ്ങളുടെ ശല്യംമൂലം പൊറുതിമുട്ടുന്ന കർഷകരെ രക്ഷിക്കാൻ ഇന്നേവരെ യാതൊരു നടപടിയും സ്വീകരിക്കാത്തവരുടെ പ്രഖ്യാപനങ്ങളിൽ കർഷകർ വഞ്ചിതരാവില്ലെന്നും കുറുക്കോളി പറഞ്ഞു. തിരുവമ്പാടി മണ്ഡലം സ്വതന്ത്ര കർഷകസംഘം സംഘടിപ്പിച്ച കർഷക സംഗമവും മികച്ച കർഷകർക്കുള്ള ആദരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

പ്രസിഡണ്ട് നടുക്കണ്ടി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടരി നസീർ വളയം മുഖ്യ പ്രഭാഷണം നടത്തി. പ്രാദേശിക ചരിത്രരചനക്ക് അബ്ദു ചെറുവാടി പുരസ്കാരം നേടിയ നടുക്കണ്ടി അബൂബക്കറിന് ജില്ലാ കർഷക സംഘത്തിന്റെ ഉപഹാരം കുറുക്കോളി മൊയ്തീൻ നൽകി. ജില്ലാ സെക്രട്ടരിയായി തെരഞ്ഞെടുക്കപ്പെട്ട വൈത്തല അബൂബക്കറിനെ ഷാൾ അണിയിച്ച് ആദരിച്ചു.
മണ്ഡലം ലീഗ് പ്രസിഡണ്ട് സി.കെ കാസിം, കെ.എം.സി.സി ഖത്തർ മണ്ഡലം പ്രസിഡണ്ട് ഇ.എ നാസർ, മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ടുമാരായ യൂനുസ് പുത്തലത്ത്, കെ.പി അബ്ദുറഹ്മാൻ, കർഷക സംഘം വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് റുഖിയ ടീച്ചർ, മുനിസിപ്പൽ ലീഗ് പ്രസിഡണ്ട് എ.എം അബൂബക്കർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടരി മുഹമ്മദ് ഷെരീഫ് അമ്പലക്കണ്ടി സ്വാഗതവും വൈസ് പ്രസിഡണ്ട് എ.പി ഹൈദ്രോസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button