Kodiyathur
ഡോ. നീന മുനീറിനെ വെല്‍ഫെയര്‍ പാര്‍ട്ടി ആദരിച്ചു

കൊടിയത്തൂര്‍: കാന്‍സര്‍ രോഗം ബാധിച്ച പ്രതിസന്ധികള്‍ക്കിടിയിലും ‘കാന്‍സര്‍ കിടക്കയില്‍ നിന്നുള്ള കുറിപ്പുകള്‍’ എന്ന പുസ്തകം രചിച്ച കൊടിയത്തൂര്‍ സ്വദേശിനി ഡോ. നീന മുനീറിനെ വെല്‍ഫെയര്‍ പാര്‍ട്ടി ആദരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചാലില്‍ അബ്ദു മാസ്റ്റര്‍ ഉപഹാരം സമ്മാനിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ വൈസ്പ്രസിഡന്റ് ഷംസുദ്ദീന്‍ ചെറുവാടി, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.ജി സീനത്ത്, ഇ.എന്‍ നദീറ, സാലിം ജീറോഡ്, ജ്യോതിബാസു കാരക്കുറ്റി, എ.എം സോഫിയ, മുസ്തഫ എം.വി എന്നിവര്‍ പങ്കെടുത്തു.






