India

ഇന്ത്യയിലെത്തിയ ആറ് പേർക്ക് ബ്രിട്ടണിൽ കണ്ടെത്തിയതരം കോവിഡ്

ബംഗളുരു: ഇന്ത്യയിലെത്തിയ ആറ് പേർക്ക് ബ്രിട്ടണിൽ കണ്ടെത്തിയതരം കോവിഡ് സ്ഥിരീകരിച്ചു. അതിവേഗ കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേർ ബാംഗ്ലൂരും രണ്ട് പേർ ഹൈദരാബാദിലും ഒരാൾക്ക് പൂനെയിലുമുള്ളവരാണ്.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ബ്രിട്ടനില്‍ നിന്നെത്തിയ യാത്രക്കാരെ അധികൃതര്‍ നിരീക്ഷിച്ചു വരുകയാണ്‌. ബ്രിട്ടണില്‍ നിന്ന് മടങ്ങിയെത്തിയ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും രണ്ടാഴ്ച മുമ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകൾ ഡിസംബർ 31 വരെ ഇന്ത്യ റദ്ദാക്കിയിരിക്കുകയാണ്. സൗദി അറേബ്യയും ഒമാനും അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിരുന്നു.

ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്സ്, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Back to top button