Thiruvambady
തിരുവമ്പാടി അൽഫോൻസാ കോളേജിന് എക്‌സലൻസ് അവാർഡ്

തിരുവമ്പാടി : തിരുവമ്പാടി അൽഫോൻസാ കോളേജിന് എക്‌സലൻസ് അവാർഡ് ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച നേട്ടത്തിന് അംഗീകാരം മികച്ച ഗ്രേഡോടെ NAAC അക്രഡിറ്റേഷൻ നേടിയതിനുള്ള എക്‌സലൻസ് അവാർഡ് തിരുവമ്പാടി അൽഫോൻസാ കോളേജിന് ലഭിച്ചു. കോളേജിനെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ്, അവാർഡ് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് സ്വീകരിച്ചു.
സെൽഫ് ഫിനാൻസ് കോളേജുകൾക്കിടയിൽ ഗുണമേ്യം, അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക് നേട്ടങ്ങൾ, ഭരണ കാര്യക്ഷമത എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് ഈ അംഗീകാരം ലഭിച്ചത്.







