Kodiyathur

മുസ്‌ലിം ലീഗ് സൗത്ത് കൊടിയത്തൂർ ശാഖ സമ്മേളനം സമാപിച്ചു

കൊടിയത്തൂർ: മുസ്‌ലിം ലീഗ് സൗത്ത് കൊടിയത്തൂർ ശാഖ സമ്മേളനത്തിന് സൗത്ത് കൊടിയത്തൂരിൽ സമാപനം കുറിച്ചു. സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം വനിത ലീഗ് സംസ്ഥാന സെക്രട്ടറി ഷറീന ഹസീബ് ഉദ്ഘാടനം ചെയ്തു. ലുഖ്മാൻ അരീക്കോട് മുഖ്യ പ്രഭാഷണം നടത്തി.

പ്രതിനിധി സമ്മേളനം മുസ്‌ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സൗത്ത് കൊടിയത്തൂർ വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇ ആലികുട്ടി പതാക ഉയർത്തി. സമ്മേളനത്തിൽ മുസ്‌ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുറഹിമാൻ, വൈസ് പ്രസിഡന്റും നിരീക്ഷകനുമായ വൈത്തല അബൂബക്കർ സാഹിബ്, ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.സി നാസർ മാസ്റ്റർ, വാർഡ് സെക്രട്ടറി നസ്റുള്ള എൻ, വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, പി.പി ഉണ്ണിക്കമ്മു, പൈതൽ തറമ്മൽ, ടി.ടി അബ്ദുറഹിമാൻ, കണിയാത്ത് അബ്ദുറഹിമാൻ, തറമ്മൽ അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button