Kodiyathur
ശിശുദിനാഘോഷവും സാഹിത്യ ശില്പശാലയും നടത്തി

കൊടിയത്തൂർ : പന്നിക്കോട് എയുപി സ്കൂളിൽ ശിശുദിനാഘോഷവും സമന്വയാ സാഹിത്യ ശില്പശാലയും സംഘടിപ്പിച്ചു. പിടിഎ പ്രസിഡൻ്റ് ബഷീർ പാലാട്ട് അധ്യക്ഷനായി. എ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മാനേജർ സി. കേശവൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.
എംപിടിഎ ചെയർപേഴ്സൺ റൂബിയ, വൈസ് ചെയർപേഴ്സൺ സലീന, സുഭഗ പ്രധാനാധ്യാപിക വി.എൻ. സജിനി, പ്രസാദ് ചെറുവക്കാട് എന്നിവർ സംസാരിച്ചു. ക്വിസ് മത്സരം, തൊപ്പിനിർമാണം, പൂക്കൾ നിർമാണം, പ്രസംഗമത്സരം മുതലായ പരിപാടികളും നടത്തി.






