നിയോഗ പ്രാർത്ഥന ബൈബിൾ കൺവെൻഷൻ

ഈങ്ങാപ്പുഴ : മലങ്കര സുറിയാനി കത്തോലിക്ക സഭ ബത്തേരി രൂപത കോഴിക്കോട് വൈദീക ജില്ല നടത്തുന്ന 5-ാ മത് ബൈബിൾ കൺവെൻഷൻ പ്രമുഖ സുവിശേഷ പ്രഘോഷകൻ ഫാ. മാത്യു വയലാമണ്ണിൽ സി എസ് ടി യുടെ സാന്നിദ്ധ്യത്തിൽ ഈങ്ങാപ്പുഴ മാർ ബസേലിയോസ് സ്കൂളിൽ വെച്ച് ബത്തേരി രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടന ചെയ്തു. ചടങ്ങിന് ജില്ലാ വികാരി ഫാ. തോമസ് മണ്ണിത്തോട്ടം സ്വാഗതം ആശംസിച്ചു.
സഭാനവീകരണത്തിൻ്റെ കാലഘട്ടത്തിൽ നമ്മുടെ മനസ്സിനെയും ചിന്തകളെയും നവീകരിച്ച് തിൻമയുടെ സ്വാധീനത്തിൽ നിന്ന് വ്യക്തികൾക്കും കുടുബങ്ങൾക്കും വിടുതൽ ലഭിക്കുവാനും എല്ലാവരെയും സ്നേഹിക്കുന്ന ഒരു ഹൃദയം സ്വന്തമാക്കുവാനും ഇടയാകട്ടെ എന്ന് അദ്ദേഹം ദൈവജനത്തെ ഓർമ്മിപ്പിച്ചു. ഏകദേശം 2000 വിശ്വാസികൾ ചടങ്ങിൽ സംബന്ധിച്ചു.വൈദിക സെക്രട്ടറി ഫാ. സിജോ പന്തപ്പിള്ളിൽ,ഫാ ജിമ്മി ചെറുപറമ്പിൽ, ഫാ സിബി കളത്തൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പ്രിൻസ് പുത്തൻകണ്ടത്തിൽ ചടങ്ങിന് നന്ദി അർപ്പിച്ചു.






