Kodanchery
ജില്ലാ ക്രോസ് കൺട്രി: മലബാർ സ്പോർട്സ് അക്കാദമിക്ക് കിരീടം

കോടഞ്ചേരി : കണ്ണോത്ത് സെയ്ന്റ് ആന്റണീസ് ഹൈസ്കൂളിന്റെ സുവർണജൂബിലിയോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി.
കല്ലാനോട് സെയ്ന്റ് മേരീസ് സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനവും, ‘ടീം അത്‌ലറ്റിക്ക’ മെഡിക്കൽ കോളേജ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 250-ഓളം താരങ്ങൾ പങ്കെടുത്തു. കോടഞ്ചേരി സബ് ഇൻസ്പെക്ടർ സി.ജെ. ബെന്നി മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.







