Pullurampara
ഇടിമിന്നലേറ്റ് വയറിംഗും, ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു.

പുല്ലൂരാംപാറ : ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മിന്നലിൽ പുല്ലൂരാംപാറ മേലെ പൊന്നാങ്കയം കല്ലകാവുങ്കൽ കുര്യന്റെ വീട്ടിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി.
വീട്ടിലെ വയറിങ് പൂർണമായും കത്തിനശിച്ചു. മെയിൻ സ്വിച്ച്, ടി വി, മോട്ടോർ പമ്പ്, സ്വിച്ച് ബോർഡുകൾ തുടങ്ങിയവ കത്തിനശിക്കുകയും വീടിന്റെ ഭിത്തിക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് മിന്നലുണ്ടായത്. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, വിൽസൺ താഴത്തുപറമ്പിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.







