കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനജീവിതം ദുസ്സഹമാക്കുന്നു -വിദ്യാ ബാലകൃഷ്ണൻ

പുതുപ്പാടി : ജനവിരുദ്ധനയങ്ങൾ മുഖമുദ്രയാക്കുന്ന കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ജനജീവിതം ദുസ്സഹമാക്കാൻ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ. ജില്ലാ പഞ്ചായത്ത് പുതുപ്പാടി ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി രാജേഷ് ജോസിന്റെ പുതുപ്പാടി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടനം പെരുമ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സി. മുഹമ്മദ് ഹാജി അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് അന്നമ്മ മാത്യു, പി.സി. നജീബ്, വി.ഡി. ജോസഫ്, സി.എ. മുഹമ്മദ്, മേലേടത്ത് അബ്ദുറഹ്‌മാൻ, സന്തോഷ് മാളിയേക്കൽ, എം.കെ. ജാസിൽ, നൗഷാദ് പെരുമ്പള്ളി, നാസർ പുഴങ്കര എന്നിവർ സംസാരിച്ചു. സ്ഥാനാർഥികളായ രാജേഷ് ജോസ്, സണ്ണി കാപ്പാട്ടുമല, അയിഷബീവി, ബിന്ദു സന്തോഷ്, ബ്രിജില സുനീഷ് എന്നിവർ മറുപടി പ്രസംഗംനടത്തി.
രാജേഷ് ജോസിന്റെ പര്യടന സമാപനയോഗം കരിമ്പാലകുന്നിൽ മുസ്‌ലിംലീഗ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ. കാസിം ഉദ്ഘാടനംചെയ്തു. മുഹമ്മദ് കോയ അധ്യക്ഷനായി. തമ്പി പറകണ്ടത്തിൽ, ചന്ദ്രൻ മാങ്ങാട്ടുകുന്നേൽ, ഷറഫുദ്ദീൻ, ചിന്നമ്മ മാത്യു, ഷാക്കിറ, ഇബ്രാഹിം പാലക്കുന്ന്, ഷാനു, മിനി സണ്ണി തുടങ്ങിയവർ സംസാരിച്ചു.







