എൻഐടിസിയിൽ ദ്വിദിന നോൺ സ്റ്റോപ്പ് ഹാക്കത്തണിന് തുടക്കമായി

മുക്കം : വലിയ ഓപ്പൺ ഇനവേഷൻ സംരംഭങ്ങളിലൊന്നായ സ്മാർട്ട് ഇന്ത്യ ഹാക്കത്തൺ ഗ്രാൻഡ് ഫിനാലെയുടെ ദ്വിദിന നോൺ-സ്റ്റോപ്പ് ഹാക്കത്തണിന് എൻഐടിസിയിൽ തുടക്കമായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവ കണ്ടുപിടിത്തക്കാർ പങ്കെടുക്കുന്ന മത്സരത്തിൽ, സാങ്കേതിക രംഗത്തെ വനിതാപങ്കാളിത്തം ഉയർത്തിക്കാട്ടി 40 ശതമാനം വനിതാ വിദ്യാർഥികളും മത്സരിക്കുന്നുണ്ട്.എൻഐടിയിൽ നടന്ന ചടങ്ങിൽ എൻഐടിസി റിസർച്ച് ആൻഡ് കൺസൾട്ടൻസി ഡീൻ പ്രൊഫ. എൻ. സന്ധ്യ റാണി ഉദ്ഘാടനം ചെയ്തു.എഐസിടിഇ ഇനവേഷൻ സെന്റർ മാനേജർ ഇന്ദു ഗോവിന്ദ് മുഖ്യാതിഥിയായിരുന്നു.എൻഐടിസി നോഡൽ സെന്ററിൽ മാത്രം രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽനിന്നുള്ള 20 മികച്ച വിദ്യാർഥി ടീമുകളാണ് മത്സരിക്കുന്നത്.
അടുത്ത 36 മണിക്കൂർ നീണ്ടുനിൽക്കുന്ന നോൺ-സ്റ്റോപ്പ് ഹാക്കത്തണിൽ യുവ കണ്ടുപിടിത്തക്കാർക്ക് അവരുടെ നൂതന ആശയങ്ങൾ പങ്കുവയ്ക്കാനുള്ള വേദിയാകും. എൻസിഐഐപിസിയിൽ നിന്നുള്ള ഡോ. ധനഞ്ജയ് ശ്രീവാസ്തവ, അഭയ് കുമാർ, ഉർവേക് കുമാർ, ചന്ദ്രവദൻ ഷാ എഐസിടിഇ നോഡൽ സെന്റർ ഹെഡുമാരായ അസ്മിതാ ധില്ലൺ, സങ്കേത് ഇനാംദാർ എന്നിവർ സംബന്ധിച്ചു.







