നവകേരള സദസ്; കാരശേരി പഞ്ചായത്ത് സംഘാടകസമിതി രൂപീകരിച്ചു

കാരശ്ശേരി: തിരുവമ്പാടി മണ്ഡലം നവകേരള സദസ് കാരശ്ശേരി പഞ്ചായത്ത് സംഘാടകസമിതി രൂപകരണ യോഗം കാരശ്ശേരി ബാങ്ക് ഓഡിറ്റൊറിയത്തിൽ നടന്നു. സാമൂഹിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലയിലെ നിരവധി പേർ പങ്കെടുത്തു. സദസ് നിയോജകമണ്ഡലം ഫിനാൻസ് കമ്മറ്റി കൺവീനർ ടി വിശ്വനാഥൻ പദ്ധതി വിശദീകരിച്ചു.
സംഘാടകസമിതി ചെയർമാനായി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ വി.പി ജമീല, കൺവീനറായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നാരായണൻകുട്ടി എന്നിവരെയും മറ്റ് 300 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ വി.പി ജമീല, ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനയരാജ്, കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി നാരായണൻകൂട്ടി,
വി മോയി മാസ്റ്റർ, ഷാജികുമാർ, ഷാഹിന ടീച്ചർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, എം ദിവ്യ തുടങ്ങിയവർ സംസാരിച്ചു.







