Kodanchery
ഇൻ്റർ ഡോജോ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജിയോ ജെയിംസ് കുര്യൻ

കോടഞ്ചേരി : ജപ്പാൻ ഷോട്കാൻ കരാട്ടെ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഡിസംബർ 20ന് ഹോളിക്രോസ് കോൺവെൻ്റ് സ്കൂൾ വെറ്റിലപ്പാറയിൽ വെച്ച് നടത്തിയ ‘ഇൻ്റർ ഡോജോ കരാട്ടെ ചാമ്പ്യൻഷിപ്പിൽ’ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥി ജിയോ ജെയിംസ് കുര്യൻ.
സ്വയം പ്രതിരോധ സംവിധാനമെന്ന നിലയിൽ കരാട്ടെ എന്ന ആയോധന കല പേശികളുടെ ശക്തിയും വഴക്കവും ശക്തിപ്പെടുത്തുന്നു.കൂടാതെ നിരവധി ജീവിത നൈപുണ്യങ്ങളെയും,മൂല്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന മികച്ച ഒരു വ്യായാമരൂപമായി മാറുന്നതിനും സഹായിക്കുന്നു.വിദ്യാർത്ഥിയെ സ്കൂൾ മനേജ്മെൻ്റ്,പിടിഎ,സ്റ്റാഫ് അഭിനന്ദനന്ദിച്ചു.






