Koodaranji
ഗതാഗത കുരുക്കിനെ തുടർന്ന് തർക്കം; വിനോദസഞ്ചാരികൾ നാട്ടുകാരെ മര്‍ദ്ദിച്ചു, 3 പേര്‍ക്ക് പരിക്ക്

കൂടരഞ്ഞി: കക്കാടംപൊയിലിലെത്തിയ വിനോസഞ്ചാരികള്‍ നാട്ടുകാരെ മര്‍ദിച്ചു, 3 പേർക്ക് പരിക്ക്. ഗതാഗത കുരുക്കിനിടെ വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ കക്കാടംപൊയില്‍ കള്ളിപ്പാറ സ്വദേശികളായ മുഹമ്മദ് റാഫി, ഉണ്ണിമോയി, റംഷാദ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാരെ മര്‍ദിച്ച 4 പേരെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന ചേളാരി സ്വദേശികളായ ഹരിലാല്‍, ജ്യോതിഷ്, സുഖിലേഷ്, നിഖിലേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.







