Thiruvambady
നാടിന് മാതൃകയായി ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ

തിരുവമ്പാടി: ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂൾ പരിസരത്തുള്ള ബസ് സ്റ്റോപ്പ് ശുചിയാക്കി നാടിന് മാതൃകയായി ആനക്കാംപൊയിൽ യു. പി സ്കൂളിലെ സ്കൗട്ട് &ഗൈഡ് വിദ്യാർഥികൾ.
പ്ലാസ്റ്റിക് മാലിന്യങ്ങളും, കുപ്പികളും കൊണ്ട് വൃത്തികേടായ കല്ലോലിപ്പടി ബസ് സ്റ്റോപ്പാണ് വിദ്യാർഥികൾ ശുചിയാക്കിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ് ഉത്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂളിലെ സ്കൗട്ട് & ഗൈഡ് അദ്ധ്യാപകരായ ഷൈനി മാത്യു, ജുമാന ഹസീൻ, ദീപ എൻ. ജെ എന്നിവർ പങ്കെടുത്തു







