Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കുളമ്പരോഗ, ചർമ മുഴ രോഗ നിയന്ത്രണ വാക്സിനേഷൻ ക്യാമ്പയിനു തുടക്കം

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കുളമ്പുരോഗ, ചർമരോഗ പ്രതിരോധകുത്തിവയ്പിന് തുടക്കമായി. മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയായ കുളമ്പരോഗ, ചർമ മുഴ രോഗ നിയന്ത്രണ വാക്സിനേഷൻ ക്യാമ്പയിനു തുടക്കമായി.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അജിത അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. മെമ്പർമാരായ മറിയാമ്മ ബാബു, ബിജു എണ്ണാർമണ്ണിൽ, ജോഷി പുല്ലുകാട്ട്. വെറ്ററിനറി സർജൻ ഡോ. ജയശ്രീ കെ.വി., ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീമതി. പ്രിയ സി.ബി. എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button