Thiruvambady

ഗൈഡൻസ് പബ്ലിക് സ്കൂളിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

തിരുവമ്പാടി: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയും മൂല്യാധിഷ്ഠിത പഠനവും മുൻനിർത്തി പ്രവർത്തിക്കുന്ന തിരുവമ്പാടി ഗൈഡൻസ് പബ്ലിക് സ്കൂൾ പുതുവത്സരത്തിൽ പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ചു. സ്ഥാപനത്തിന്റെ ദർശനത്തെയും മുന്നേറ്റത്തെയും പ്രതിഫലിപ്പിക്കുന്ന പുതിയ ലോഗോ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ഔദ്യോഗികമായി പ്രകാശനം ചെയ്തു.

ചടങ്ങിൽ വാർഡ് മെമ്പർ ശിവൻ, നാസർ തോട്ടത്തിൻകടവ്, ഫൈസൽ തേറുപറമ്പ്,ഷമീർ തിരുവമ്പാടി, പി. യു. സ്വദഖത്തുള്ള -റൈഷാദ് തേരുപറമ്പ്,അധ്യാപകരായ അനുപമ, സുൽമി എന്നിവർ പങ്കെടുത്തു. പുതിയ ലോഗോ സ്കൂളിന്റെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ ദർശനത്തെയും വരാനിരിക്കുന്ന അദ്ധ്യയനവർഷത്തിൽ കൂടുതൽ ഗുണമേന്മയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകാനുള്ള പ്രതിബദ്ധതയെയും പ്രതിനിധീകരിക്കുന്നതാണെന്ന് സ്കൂൾ അധിക്യതർ അറിയിച്ചു മനേജർ ഹാരിസ് സഖാഫി സ്വാഗതവും റിൻഷാദ് നൂറാനി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button