അഗസ്ത്യൻ മുഴി കൈതപ്പൊയിൽ റോഡ് ഗവ: ഓർഡർ മറികടന്ന് എം.എൽ.എ കോടികളുടെ അഴിമതി നടത്തിയെന്ന് യൂത്ത് കോൺഗ്രസ്.

തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് ഗവൺമെന്റ് ഓർഡർ മറികടന്ന് കോടികൾ അഴിമതി നടത്തുന്ന എം.എൽ.എ ജോർജ് എം തോമസ് രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തിരുവമ്പാടി മണ്ഡലം കമ്മിറ്റിയും, പുന്നക്കൽ മേഖല കമ്മിറ്റിയും നടത്തിയ സമരപ്രഭാതം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി അഡ്വ: സൂഫിയാൻ ചെറുവാടി ഉദ്ഘാടനം ചെയ്തു.
ജനങ്ങളെല്ലാം കൊറോണ പ്രതിരോധത്തിലേർപ്പെടുമ്പോൾ എം.എൽ.എ കോടികൾ പോക്കറ്റിലാക്കാനുള്ള അഴിമതിക്ക് നേതൃത്വം കൊടുക്കുകയാണെന്നും ഇതിലും ഭേദം എം.എൽ.എ കമ്പിപ്പാരയുമായി കക്കാനിറങ്ങുന്നതാണെന്നും സുഫിയാൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ പരസ്യ സംവാദം വെല്ലുവിളി ഏറ്റെടുക്കാൻ എം.എൽ.എ തയ്യാറാകാത്തത് മടിയിൽ കനമുള്ളത് കൊണ്ടാണ്, അഴിമതി കറപുരണ്ട എം.എൽ.എ തൽസ്ഥാനം രാജി വെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
കോവിഡ് – 19 പ്രോട്ടോകോൾ പാലിച്ച് താഴെ തിരുവമ്പാടിയിൽ നടന്ന സമര പരിപാടിയിൽ യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.എൻ സുരേഷ് അധ്യക്ഷത വഹിച്ചു. പുന്നക്കൽ നടന്ന സമര പരിപാടിയിൽ യൂത്ത് കോൺഗ്രസ് പുന്നക്കൽ മേഖലാ പ്രസിഡന്റ് ജിതിൻ പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂ.സി അജ്മൽ, ജെഫ്റിൻ ഇളംതുരുത്തിൽ, ഹാരീസ് അമ്പാളി, ഷബീർ ആലങ്ങാടൻ, സുഹാദ് മരുതിൽ, ലിബിൻ അമ്പാട്ട്, അമൽ തങ്കച്ചൻ, ലിബിൻ ബെൻ, റോബിൻ ചക്കിട്ടമുറിയിൽ, റെനോൾഡ് ഷാജു, ഷെനിൽ ഷമ്മി, കിരൺ വടയാറ്റുകുന്നേൽ, മെൽബിൻ തുറുവേലിൽ, അഖിൽ മറ്റത്തിൽ എന്നിവർ സംസാരിച്ചു







