Kodanchery
പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഒന്നാം വാർഷികവും പാലിയേറ്റീവ് ദിനാഘോഷവും നടത്തി

കോടഞ്ചേരി: നെല്ലിപൊയിൽ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഒന്നാം വാർഷികവും പാലിയേറ്റീവ് ദിനാഘോഷവും സമൂചിതമായി നടത്തി സെന്റ് ജോൺസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, പാലിയേറ്റീവ് പ്രവർത്തകർ, വാർഡ് മെമ്പർ വിൽസൺ തറപ്പേൽ, വ്യാപാരികൾ , തുടങ്ങിയവർ നേതൃത്വം നല്കിയ റാലിയും തുടർന്ന് പൊതുസമ്മേളനവും നടത്തപെട്ടു.
പൊതു സമ്മേളനത്തിൽ കെ. എം പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ.അനൂപ് അലക്സാണ്ടർ ഉദ്ഘാടനം നിർവഹിച്ചു. ഡേ.പ്രഭാകര എ മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർ വിൽസൺ തറപ്പേൽ പാസ്റ്റർ ഉല്ലാസ് വർഗീസ്, തോമസ് മൂലെപറമ്പിൽ,സാബു മനയിൽ, റോസമ്മ തോമസ്,ഷാജി തോമസ്, എന്നിവർ ആശംസകൾ അർപ്പിച്ചു,സമ്മേളനത്തിനു സെക്രട്ടറി റ്റിറ്റി പേക്കുഴി സ്വാഗതം ആശംസിച്ചു. സജിമോൻ ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.







