Kodanchery
കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ 1975-76 പത്താം ക്ലാസ് ബാച്ച് പൂർവ വിദ്യാർത്ഥി അധ്യാപക സംഗമം നടത്തി

കോടഞ്ചേരി:കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ 1975-76 ബാച്ച് പത്താം ക്ലാസ് പൂർവ വിദ്യാർത്ഥി അധ്യാപക സംഗമം നടത്തി. കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിന്റെ ഉദ്ഘാടനം പൂർവ്വ അധ്യാപകൻ കെ.ജെ ബേബി നിർവഹിച്ചു. പത്താം ക്ലാസ് പിന്നിട്ടതിന്റെ അമ്പതാം വാർഷികമാണ് ആഘോഷിച്ചത്.
സംഗമത്തിൽ റിട്ട. കേണൽ എ.ടി ഷാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡൊമിനിക് ജോൺ സ്വാഗതം ആശംസിച്ചു. പൂർവ്വ അധ്യാപകരായ സക്കറിയ പൊന്നാമറ്റം, പി എം ജോസഫ്, ജോസഫ് കുമ്മിണിയിൽ, ജോസഫ് ഏഴാനിക്കാട്ട്, ത്രേസ്യാമ്മ ബേബി, എൻ.റ്റി മേരി എന്നിവർ ആശംസകൾ അർപ്പിച്ചു.ഫാ. ജോസഫ് പുളിയിലക്കാട്ട്, ബ്രദർ പയസ് മണിത്തൊട്ടിയിൽ, മോനിച്ചൻ കുഴിമറ്റത്തിൽ എന്നിവർ സംസാരിച്ചു.
യോഗത്തിന് ഡോ.കെ. എം വത്സരാജ് നന്ദി പറഞ്ഞു.







