Kodanchery

ടോയ്‌ലറ്റ്‌ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025-26 സ്വച്ഛഭാരത് മിഷൻ 10 ലക്ഷം രൂപയിൽ നിർമ്മിച്ച ടോയ്‌ലറ്റ്‌ കോംപ്ലക്‌സ് കോടഞ്ചേരി സെൻ്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്,സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം കർമ്മം നിർവഹിച്ചു.

ഹയർസെക്കൻഡറി പ്രിൻസിപ്പാൾ വിജോയ് തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട് ജോഷി തോമസ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറി,മുൻ മെമ്പർ
വാസുദേവൻ ഞാറ്റുകാലായിൽ എന്നിവർ യോഗത്തിൽ ആശംസയർപ്പിച്ച് സംസാരിച്ചു.

അദ്ധ്യാപക പ്രതിനിധി മേരി ഷൈല ചടങ്ങിന് നന്ദി പറഞ്ഞു അദ്ധ്യാപക അനദ്ധ്യാപകർ,എൻ.എസ്.എസ്,സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button