Kodanchery

കേരള കോൺഗ്രസ്(എം) പ്രക്ഷോഭത്തിലേക്ക്

കോടഞ്ചേരി: നെല്ലിപ്പൊയിൽ, കോടഞ്ചേരി വില്ലേജുകളുടെ അതിർത്തികൾ പുനർനിർണ്ണയിക്കുന്നതിനുള്ള ഗൂഢ ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം) നെല്ലിപ്പൊയിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 ജനുവരി 22 വ്യാഴാഴ്ച്ച 10 മണിക്ക് നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് കമ്മിറ്റി തീരുമാനിച്ചു.

കോടഞ്ചേരി-നെല്ലിപ്പൊയിൽ വില്ലേജുകളുടെ അതിർത്തികൾ പുനർനിർണ്ണയിക്കുന്ന നടപടികളിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരു വില്ലേജുകളിലെയും ജനങ്ങളെ സംഘടിപ്പിച്ച് മുഖ്യമന്ത്രി, റവന്യു വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് ഭീമ ഹർജി നൽകുവാനും യോഗം തീരുമാനിച്ചു.മണ്ഡലം പ്രസിഡണ്ട് ജോസ് ഐരാറ്റിൽ അധ്യക്ഷത വഹിച്ച യോഗം നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോസഫ് മൂത്തേടം, ജോസഫ് വണ്ടൻമാക്കൽ, സണ്ണി പനന്തോട്ടം, മാത്യുസ് കൊരട്ടിക്കര, ജസ്റ്റിൻ കരിനാട്ട്, ചാണ്ടി തറപ്പേൽ, ബാബു മൂത്തേടം, ബേബി കോതാനിയിൽ, ജോണി കുന്നത്തേട്ട് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button