Kodiyathur
കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൊടിയത്തൂർ: ചെറുവാടി ഖിലാഫത്ത് ഗ്രൗണ്ടിൽ വെച്ച് നടന്ന സി.ഐ.ഇ.ആർ മുക്കം മണ്ഡലം കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ദീൻ, സലഫി സെക്കന്ററി മദ്രസ വിദ്യാർത്ഥികളെ അനുമോദിച്ചു.
പി.ടി.എ പ്രസിഡന്റ് സി.പി സൈഫുദ്ദീൻ വിദ്യാർത്ഥികൾക്ക് ട്രോഫി കൈമാറി. പി അബ്ദുറഹിമാൻ സലഫി, പി.സി അബ്ദുറഹിമാൻ, പി റഫീഖ് മദനി, എം ഷബീർ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, ഹബീബ് റഹ്മാൻ കെ.ടി, ഹാഫിസ് ഗുൽ ഫറാസ്, സുബൈദ എ.പി, നിഹല പി, ഖൈറുന്നിസ കെ എന്നിവർ പങ്കെടുത്തു.







