Mukkam

മുക്കം പരിസ്ഥിതി സംരക്ഷണ വേദി പരിസ്ഥിതി ദിനാചരണം നടത്തി

മുക്കം: പരിസ്ഥിതി സംരക്ഷണ വേദി മുക്കം മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി മുണ്ടുപാറ – പൊയിൽ ഗോൾഡൻ നിവാസിൽ ചേർന്ന ചടങ്ങ് എംഎൽഎ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു .

ഇളമന ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു വൃക്ഷത്തൈ നടൽ കർമ്മം നിർവ്വഹിച്ചു.

നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, കൗൺസിലർമാരായ കൃഷ്ണൻ വടക്കയിൽ അബൂബക്കർ പി.പി, അനിതകുമാരി, മുക്കം കൃഷി ഓഫിസർ ഡോ: പ്രിയ മോഹൻ, കെ. മോഹനൻ മാസ്റ്റർ ,ഇളമന സുബ്രഹ്മണ്യൻ, അഷ്റഫ് റൊയാഡ് ,സി.ജയപ്രകാശ് മാസ്റ്റർ, അബ്ദുള്ള കരുവമ്പൊയിൽ, ബുഷ്റ ഷംസു, മോളി ജോർജ്ജ്, കെ. ഇബ്രാഹിം മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ലിനീഷ് കൊയിലാണ്ടി യെ ചടങ്ങിൽ ആദരിച്ചു .ഗോൾഡൻ ബഷീർ സ്വാഗതവും അൽത്താഫ് അഹമ്മദ് നന്ദിയും പറഞ്ഞു .

Related Articles

Leave a Reply

Back to top button