Kodanchery

കോടഞ്ചേരി പഞ്ചായത്തിൽ വന്യമൃഗ ശല്യം രൂക്ഷം

കോടഞ്ചേരി : പഞ്ചായത്തിൽ ചിപ്പിലിത്തോട്, മരുതിലാവ്, വട്ടച്ചിറ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷം. കർഷകർക്ക് കൃഷി നാശവും ജീവനു ഭീഷണിയും ഉണ്ട്.

എൻസിപി കോടഞ്ചേരി മണ്ഡലം കമ്മിറ്റി ഇതു  മന്ത്രി എ.കെ.ശശീന്ദ്രന്റെ ശ്രദ്ധയിൽപ്പെടുത്തുകയും കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആനയടക്കമുള്ള വന്യമൃഗങ്ങളെ വനത്തിനുള്ളിലേക്കു കയറ്റി വിടുന്നതിനു അടിയന്തര നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

യോഗം ജില്ലാ സെക്രട്ടറി പി.പി.ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി.ബഷീർ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സണ്ണി കാരിക്കൊമ്പിൽ, ബ്ലോക്ക് സെക്രട്ടറിമാരായ റോയ് തോട്ടുപുറം, ജോൺസൺ പുളിമൂട്ടിൽ, മണ്ഡലം ഭാരവാഹികളായ രാജു മാതാപ്പാറ, കെ.ജെ.തോമസ്, ജോയ് വെള്ളംമാക്കൽ, ജോയ് വെള്ളാരംകുന്നേൽ, സജി താണ്ടാംപറമ്പിൽ, നൗഫൽ മുറമ്പാത്തി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button