ജനകീയ സമിതി തിരുവമ്പാടിയിൽ പി.ഡബ്ല്യു.ഡി ഓഫീസ് മാർച്ചും ധർണയും നടത്തി

തിരുവമ്പാടി: അഗസ്ത്യമുഴി- കൈതപ്പൊയിൽ റോഡ് നിർമാണത്തിലെ അപാകതയക്കും, മെല്ലെപ്പോക്കിനെതിരെയും, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും കരാർ കമ്പനിയും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടും ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പി.ഡബ്ല്യു.ഡി ഓഫീസ് മാർച്ചും ധർണയും നടത്തി.
രാവിലെ 11 മണിക്ക് തിരുവമ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച മാർച്ച് പിഡ.ബ്ല്യു.ഡി ഓഫീസ് ധർണ്ണ സമരത്തോടെ അവസാനിപ്പിച്ചു.
ജനങ്ങളെ ദുരിതത്തിലാക്കുന്നതിനെതിരെ പി.ഡബ്ല്യു.ഡി അധികാരികൾ നടപടി സ്വീകരിക്കണമെന്നും, അല്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ സമരവുമായി രംഗത്ത് വരുമെന്ന് ജനകീയ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ പറഞ്ഞു.
പി.ഡബ്ല്യു.ഡി ഓഫീസ് പരിസരത്തു നടന്ന ധർണ്ണ സമരത്തിൽ സി.ബി അനിൽ, സണ്ണി പി.യു, ജോമോൻ ലൂക്കോസ്, സാലസ് മാത്യു, സദാനന്ദൻ സി.സി തുടങ്ങിയവർ സംസാരിച്ചു.







