Kodanchery
കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക തിരുനാളിന് കൊടിയേറി

കോടഞ്ചേരി :കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെയും പരി.കന്യകമറിയത്തിന്റെയും വി.സെബാസ്ത്യനോസിന്റെയും തിരുനാളിന്റെ കൊടിയേറ്റ് ഇടവക വികാരി ഫാ.ജെയിംസ് കുഴിമറ്റത്തിൽ നിർവഹിച്ചു. ത്രിതല പഞ്ചായത്തിൽ തിരഞ്ഞെടുക്കപെട്ടവരെയും വിവാഹത്തിന്റെ സുവർണ്ണ ജുബിലീ ആഘോഷിക്കുന്ന ദമ്പതിമാരെയും ആദരിച്ചു.തിരുവനന്തപുരം സംഘകേളിയുടെ നാടകവും നടത്തി.
നാളെ വൈകിട്ട് അഞ്ചിന് ഫാ.ജിതിൻ പുൽപ്പേലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും കൈപ്പുറം വിശുദ്ധ ദേവസഹായം പിള്ള നഗറിലേക്ക് പ്രദക്ഷിണവും അതിനു ശേഷം വാദ്യമേളങ്ങളും ഉണ്ടായിരിക്കും.
ഞായറാഴ്ച്ച രാവിലെ 9:30ന് ഫാ.ജോൺ പള്ളിക്കാവയലിന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ റാസകുർബാനയും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.







