Adivaram

കാപ്പാട്–തുഷാരഗിരി–അടിവാരം റോഡിന്റെ നവീകരിച്ച മൂന്നര കിലോമീറ്റർ ഭാഗം ഇന്ന് (ഫെബ്രുവരി 11) ഉദ്ഘാടനം ചെയ്യും

അടിവാരം: കാപ്പാട്–തുഷാരഗിരി–അടിവാരം റോഡിന്റെ 40/000 മുതൽ 43/500 വരെ ദൈർഘ്യമുള്ള 3.5 കിലോമീറ്റർ ഭാഗത്തിന്റെ ഉദ്ഘാടനം ഇന്ന് 2026 ഫെബ്രുവരി 11 ബുധനാഴ്ച വൈകുന്നേരം നാലര മണിക്ക് പെരുവില്ലിയിൽ വെച്ച് നടക്കും. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.

ഓമശ്ശേരി–കോടഞ്ചേരി ടൗണുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന അമ്പലത്തിങ്ങൽ, വേനപ്പാറ, പെരുവില്ലി, കാപ്പാട്ടുമ്മല എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണ് അത്യാധുനിക രീതിയിൽ നവീകരിച്ചിരിക്കുന്നത്. 2022–23 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 6.56 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.

യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി താഴ്ന്ന പ്രദേശങ്ങളിൽ റോഡ് ഉയർത്തുകയും സംരക്ഷണഭിത്തികൾ നിർമ്മിക്കുകയും ചെയ്തു. പത്ത് കലുങ്കുകൾ, മെച്ചപ്പെടുത്തിയ ഡ്രെയിനേജ് സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ശരാശരി 5.50 മീറ്റർ വീതിയിൽ BM & BC നിലവാരത്തിൽ ബിറ്റുമിൻ ചെയ്ത റോഡിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി റോഡ് മാർക്കിങ്ങുകൾ, സൈൻ ബോർഡുകൾ, റോഡ് സ്റ്റഡുകൾ, ക്രാഷ് ബാരിയറുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

പ്രദേശത്തെ ഗതാഗത സൗകര്യവും വികസന സാധ്യതകളും വർധിപ്പിക്കുന്നതാണ് ഈ റോഡ് നവീകരണം.

Related Articles

Leave a Reply

Back to top button