Mukkam

ദുരന്തമേഖലയിലെ രക്ഷയ്ക്കെത്താൻ അഗ്നിശമന സേനയ്ക്ക് ബസുകൾ…

മുക്കം ∙ദുരന്ത മേഖലകളിലേക്ക് കൂടുതൽ സേനാംഗങ്ങളെയും സിവിൽ ഡിഫൻസ് വൊളന്റിയർമാരെയും സന്നദ്ധ സേനാംഗങ്ങളെയും എളുപ്പത്തിൽ ഒരുമിച്ച് എത്തിക്കുന്നതിന് അഗ്നിശമന സേനയ്ക്ക് 7 ബസുകൾ അനുവദിച്ചു.

സംസ്ഥാനത്തെ 6 മേഖലകളിലേക്കും വിയ്യൂരിലുള്ള അഗ്നിശമന സേന അക്കാദമിയിലേക്കുമാണ് ബസുകൾ അനുവദിച്ചത്. 50 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ലോ ഫ്ലോർ ബസുകൾ ലഭിച്ചത്.കോഴിക്കോട് മേഖലയ്ക്ക് അനുവദിച്ച ബസ് മുക്കം സ്റ്റേഷനു കൈമാറിയിരിക്കയാണ്. കോഴിക്കോട്, വയനാട് ജില്ലകൾ ഉൾപ്പെട്ടതാണ് കോഴിക്കോട് മേഖല.

News from Manorama

https://www.manoramaonline.com/district-news/kozhikode/2020/05/31/kozhikode-bus-for-fire-force.html

Related Articles

Leave a Reply

Back to top button