Koodaranji

2026–27 വികസന പ്രവർത്തനങ്ങൾക്ക് രൂപരേഖ: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ

കൂടരഞ്ഞി: 2026–27 വർഷം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു.

സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്തിൽ ഉദ്ഘാടനം ചെയ്തു. ടൂറിസം മേഖലയായ കൂടരഞ്ഞിയിൽ ശുചിത്വ രംഗത്ത് ഭരണസമിതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ‘ഗ്രീൻ ക്ലിൻ കൂടരഞ്ഞി’ പദ്ധതി ഏറെ പ്രശംസനീയമാണെന്ന് അവർ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഡ്വ. സിബു തോട്ടത്തിൽ, നിസാറ ബീഗം, ജയിംസ് വേളാശ്ശേരി, ആയിഷാബി ഷിയാസ്, മുഹമ്മദ് വട്ടപറമ്പിൽ, ജിമ്മി ജോസ് പൈമ്പിള്ളി, രത്ന രാജേഷ്, റോയ് ആക്കേയിൽ, തോമസ് മാത്യൂ, ആദർശ് ജോസഫ്, സക്കീന സലിം, മേരി തങ്കച്ചൻ, ലിലമ്മ മുള്ളനാനിക്കൽ, ഷിബറോയ്, സജയ് എം.കെ, വിനോദ് മഞ്ഞപ്പാറ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button