Thiruvambady

തിരുവമ്പാടി ലയൺസ് ക്ലബ് മൂന്ന് വീൽചെയറുകൾ കൈമാറി

തിരുവമ്പാടി: നിർധനരായ രോഗികൾക്ക് സഹായം നൽകുന്നതിന്റെ ഭാഗമായി തിരുവമ്പാടി ലയൺസ് ക്ലബ് മൂന്ന് വീൽചെയറുകൾ വിതരണം ചെയ്തു. തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിക്കാണ് വീൽചെയറുകൾ കൈമാറിയത്.

ഹോളി ഫാമിലി കോൺഫറൻസ് പ്രസിഡന്റ് ഡോ. പി. എ. മത്തായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മില്ലി മോഹനിൽ നിന്നാണ് വീൽചെയറുകൾ ഏറ്റുവാങ്ങിയത്. തിരുവമ്പാടി പ്രദേശത്തെ അർഹരായ രോഗികൾക്ക് ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ സഹായം.

ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു. ഷെർലറ്റ് പോൾ, അഡ്വ. മോഹൻ കെ. ജോസ്, ഡോ. പി. എം. മത്തായി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button