Kodiyathur

കരിങ്കൽ ക്വാറിയിൽ സ്ഫോടനം കല്ലുതെറിച്ച് വീണ് രണ്ടുപേർക്ക് പരിക്ക്

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം ദേവസ്വം കാട്ടിൽ സ്ഥിതി ചെയ്യുന്ന കരിങ്കൽ ക്വാറിയിലെ സ്ഫോടനത്തിൽ കല്ലുതെറിച്ച് വീണ് രണ്ടു പേർക്ക് പരിക്ക്.
കൃഷിയിടത്തിൽ ജോലിചെയ്യുന്ന രണ്ടു പേർക്കാണ് പരിക്കു പറ്റിയത്. സോജിൽ, ജലീൽ എന്നിവർക്കാണ് പരിക്കേറ്റത് ഇവർ രണ്ടുപേരെയും ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് .

ഈ കരിങ്കൽ ക്വാറി കുറെ നാളായി ജനവാസ മേഖലയിൽ പ്രവർത്തിക്കുന്നു എന്ന് പറഞ്ഞു നാട്ടുകാർ സമരപ്പന്തൽ കെട്ടി പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ് സംഭവം കരിങ്കൽ കോറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നാട്ടുകാരുടെ പരാതിയിൽ ജിയോളജി ഡിപ്പാർട്ട്മെൻറ് റവന്യൂ ഡിപ്പാർട്ട്മെൻറ് സ്ഥലത്തെത്തി പരിശോധന നടത്തി

Related Articles

Leave a Reply

Back to top button