Thiruvambady

പഠനോത്സവവും കൈയെഴുത്ത് മാസികയുടെ പ്രകാശനവും നടത്തി

തിരുവമ്പാടി : സേക്രഡ് ഹാർട്ട് എച്ച്.സ്. എസിൻ്റെ യു.പി വിഭാഗം പഠനോത്സവം പ്രശസ്ത മോട്ടിവേഷനൽ സ്പീക്കർ ആശ സജിത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കൈയ്യെഴുത്ത് മാസികയുടെ പ്രകാശനം ഹൈസ്കൂൾ അധ്യാപിക ഫിലോമിന മാത്യു നിർവ്വഹിച്ചു.

2025-26 അക്കാദമിക വർഷത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ് പി, സ്റ്റാഫ് സെക്രട്ടറി ഫാ. ജോജോ ജോസഫ്, അധ്യാപകരായ ബിബിൻ കെ ഷാജി സി.സൗമ്യ ജെയിംസ് ,മിലൻ അൽഫോൻസ ജോർജ് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button