കാട്ടുപന്നി ശല്യം രൂക്ഷം; ഷൂട്ടേഴ്സിന്റെ ലൈസൻസുള്ള തോക്കുകൾ പിടിച്ചെടുക്കുന്നതിൽ നിന്ന് ഒഴിവാക്കണം; തിരുവമ്പാടി ഗ്രാമപഞ്ചായത്ത്

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ കാട്ടുപന്നികളുടെ ശല്യം അതീവ രൂക്ഷമായ സാഹചര്യത്തിൽ കർഷകർക്ക് കൃഷിയിടങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാത്രി കാലങ്ങളിൽ ഷൂട്ടേഴ്സിന്റെ നിരന്തരമായ പ്രയത്നം ഉണ്ടായിട്ടും കാട്ടുപന്നിശല്യം കാര്യക്ഷമമായി നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം തുടരുകയാണ്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലൈസൻസുള്ള തോക്കുകൾ പിടിച്ചെടുക്കുന്ന നടപടിയിൽ നിന്ന് തിരുവമ്പാടി പഞ്ചായത്തിലെ ഷൂട്ടേഴ്സ് പാനലിൽ ഉൾപ്പെട്ട ചിലരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ജില്ലാ കളക്ടർക്കും പോലീസ് സൂപ്രണ്ടിനും (SP) രേഖാമൂലം പരാതി നൽകി.
കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിനായി ഷൂട്ടേഴ്സിന്റെ സേവനം അനിവാര്യമാണെന്നും അതിനാൽ ഇവരെ ആയുധങ്ങൾ പിടിച്ചെടുക്കുന്ന നടപടിയിൽ നിന്ന് ഒഴിവാക്കണമെന്നും പഞ്ചായത്തിന്റെ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.







