Puthuppady
ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് എയർ ജാക്കി കൈമാറി

അടിവാരം: താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കുടുങ്ങുമ്പോൾ വാഹനം ഉയർത്തുവാൻ സഹായിക്കുന്ന 100 ടൺ കപ്പാസിറ്റിയുള്ള എയർ ജാക്കി ചുരം സംരക്ഷണ സമിതി നൽകി.
അജ്മി ഗ്രൂപ്പാണ് ചുരം സംരക്ഷണ സമിതിക്ക് എയർ ജാക്കി നൽകിയത്. അജ്മി സ്റ്റാഫംഗങ്ങളിൽ നിന്നും ചുരം സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് എയർ ജാക്കി ഏറ്റുവാങ്ങി.
ചുരം സംരക്ഷണസമിതി പ്രവർത്തകരായ മജീദ് കണലാട്, അർഷാദ് എരഞ്ഞോണ, ഷഹൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.







