Kodanchery

നാൽപ്പതാം വെള്ളി ആചരണവും, നാരങ്ങാത്തോട് മുതൽ കുരോട്ടുപാറ വരെ കുരിശിന്റെ വഴിയും ഇന്ന്

കോടഞ്ചേരി :സെന്റ് മേരിസ് ചർച്ച് കൂരോട്ടുപാറയും, സെന്റ് പീറ്റർ & പോൾ മലങ്കര ചർച്ച് നാരങ്ങാത്തോടും സംയുക്തമായി സംഘടിപ്പിക്കുന്ന നാൽപ്പതാം വെള്ളി ആചരണം ഇന്ന് നടക്കും.

വൈകിട്ട് 4.30ന് നാരങ്ങാത്തോട് പള്ളിയിൽ സീറോ മലബാർ ആരാധന ക്രമത്തിൽ ഉള്ള വി.കുർബാന നടത്തും.
തുടർന്ന് കുരിശിന്റെ വഴി നാരങ്ങത്തോട് മുതൽ കൂരോട്ടുപാറ അങ്ങാടി കുരിശടിവരെ നടത്തപ്പെടും. ഫാ.ജിതിൻ പുൽപ്പേൽ MCBS (സനാതന മേജർ സെമിനാരി താമരശ്ശേരി) വചന സന്ദേശം നൽകും.ആചരണങ്ങൾക്ക് നാരങ്ങത്തോട് ഇടവക വികാരി ഫാ.സിജോ പന്തപ്പള്ളിയും, കൂരോട്ടുപാറ ഇടവക വികാരി ഫാ.ലിവിൻ ചിറത്തലക്കലും നേതൃത്വം നൽകും. ചടങ്ങിനുശേഷം നേർച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

എല്ലാ വിശ്വാസികളെയും നാൽപ്പതാം വെള്ളി കുരിശിന്റെ വഴിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button